ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച 22കാരിക്ക് ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം!
അഹമ്മദാബാദ്: ഭര്‍ത്താവിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച 22കാരിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദനം. ഗുജറാത്തിലെ ദിനിലിംദയിലാണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരങ്ങളാണ് യുവതിയെ മര്‍ദിച്ചത്. ബ്രഹ്മചാരിയായ സഹോദരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനാലാണ് യുവതിയെ സഹോദരന്മാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു.
2016ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. ആദ്യകാലങ്ങളില്‍ തന്റെ ഭര്‍ത്താവിന്റെ സ്വഭാവം നല്ലതായിരുന്നു. എന്നാല്‍, ആദ്യ കുട്ടിയുടെ ജനനത്തോടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങി. ഇപ്പോള്‍ കുറച്ച് മാസങ്ങളായി ലൈംഗിക ബന്ധം ഇല്ലാതായി. ലൈംഗിക ബന്ധം ആവശ്യപ്പെട്ടാല്‍ അസഭ്യം പറയാനും മര്‍ദിക്കാനും തുടങ്ങി. സ്നേഹത്തോടെ പെരുമാറിയാല്‍ വീട് വിട്ടുപോകാന്‍ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. ഇതോടെയാണ് സഹോദരങ്ങള്‍ മാനസികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. യുവതി പോലീസില്‍ പരാതിയുമായെത്തിയപ്പോഴാണ് ബ്രഹ്മചര്യത്തിന്റെ കാര്യം ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.
അതേസമയം, തന്റെ ഭര്‍ത്താവിന് കടബാധ്യതയുണ്ടെന്നും തന്നെയും കുട്ടിയെയും സംരക്ഷിക്കുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. കുഞ്ഞിന് ഗുരുതരമായ അസുഖം ബാധിച്ചപ്പോള്‍ മരുന്നിനുള്ള പണം പോലും നല്‍കിയില്ലെന്നും യുവതി ആരോപിച്ചു.