News
ജോലി സ്ഥലത്തേക്ക് മടങ്ങിയ ഭര്‍ത്താവ് ഒപ്പം കൂട്ടിയില്ല; 26കാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു
ലക്‌നൗ: ജോലി സ്ഥലത്തേക്ക് മടങ്ങിയ ഭര്‍ത്താവ് ഒപ്പം കൂട്ടിയില്ലെന്ന കാരണത്തില്‍ സിന്ദൂരം കഴിച്ച് 26കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഭഡോഹിയിലാണ് സരസ്വതി ദേവി എന്ന യുവതി ആത്മഹത്യ ചെയ്തത്.
യുവതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍, രണ്ടര വയസ്സുള്ള മകളെയും നോക്കി വീട്ടിലിരിക്കാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഇതാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണം.
സിന്ദൂരം അമിതമായി കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിക്കുന്നത്. ലെഡ്-മെര്‍ക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവില്‍ കഴിച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News