തൃശൂര്‍: പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മ സ്റ്റേഷന് പരിസരത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസിന്റെ അടിയന്തര ഇടപെടല്‍ അപായം ഒഴിവാക്കി. പിന്നീട് പോലീസുദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിച്ച് വിട്ടു.
വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. അയ്യന്തോള്‍ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീടിന് സമീപം പ്ലാസ്റ്റിക് കത്തിച്ചെന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സ്റ്റേഷനിലെത്തിയ ഇവര്‍ കൈവശം സൂക്ഷിച്ച മണ്ണെണ്ണ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ഈ സമയത്ത് അടുത്തുണ്ടായിരുന്ന വനിത പൊലീസുകാര്‍ ഉടന്‍ ഇവരെ പിടിച്ചുമാറ്റി. പിന്നീട് സി.ഐയും മറ്റ് ഉദ്യോഗസ്ഥരും അനുനയിപ്പിച്ച് വിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News