കനത്ത മഴയില്‍ ബോധരഹിതനായി,യുവാവിനെ ഒറ്റയ്‌ക്ക് തോളിലേറ്റി ഓടുന്ന വനിതാ പൊലീസുദ്യോഗസ്ഥ വൈറൽ
ചെന്നൈ: കനത്ത മഴയില്‍ ബോധരഹിതനായി കിടന്ന യുവാവിനെ ഒറ്റയ്‌ക്ക് തോളിലേറ്റി ഓടുന്ന പൊലീസുദ്യോഗസ്ഥയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചെന്നൈയിലെ ടിപി ഛത്രം ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. വീഡിയോ കണ്ടവര്‍ക്കെല്ലാം അറിയേണ്ടത് ആ പൊലീസ് ഉദ്യോഗസ്ഥയെ കുറിച്ചാണ്. രാജേശ്വരി എന്നാണ് ആ ഉദ്യോഗസ്ഥയുടെ പേര്. ടിപി ഛത്രം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് കക്ഷി. രാജേശ്വരി, യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് ഓട്ടോയില്‍ കയറ്റി വിടുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് പുരുഷന്മാര്‍ നിന്നിട്ടും ഒറ്റയ്‌ക്കാണ് അവര്‍ യുവാവിനെ തോളിലിട്ട് ഓടിയത്. സംഭവം വൈറലായതോടെ രാജേശ്വരിയെ തേടി നാടിന്റെ പല ഭാഗങ്ങളിലും അഭിനന്ദനങ്ങളെത്തി.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയുടെ പല ഭാഗങ്ങളും പ്രളയ സമാനമാണ്. ഇതുവരെ മഴക്കെടുതിയില്‍ 12 പേരാണ് മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ ശക്തമായ മഴ പെയ്യുന്നത്. അതിശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്.
Inspiring
Hats off❤❤❤#ChennaiRains #ChennaiRain #chennaifloods pic.twitter.com/GS4xIRzezx
— Dr.Ravi (@imravee) November 11, 2021