കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; 26കാരനെ 19 കാരി കുത്തികൊന്നു
ഷോളവാരം: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നു. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അജിത്ത് അലിയാസ് കില്ലി എന്ന യുവാവാണ് മരിച്ചത്.
ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന അജിത്ത് അലിയാസ് കില്ലി എന്ന യുവാവ് കത്തി കാണിച്ച് പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു. പീഡന ശ്രമം തടുത്ത യുവതി അജിത്തിന്റെ കയ്യില്‍ നിന്നു കത്തി വാങ്ങി തിരിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ അജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്ന് ഷോളവാരം പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.