പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിത കമ്മീഷന് കേസെടുത്തു. സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചത്.
പത്തനംതിട്ട കലത്തൂര് സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും കന്യാസ്ത്രീകളെ അപമാനിച്ചതായാണ് പരാതി. ആദ്യം നല്കിയ പരാതി വനിത കമ്മീഷന് ഗൗരവമായി എടുക്കാതെ വന്നതോടെയാണ് പരാതികള്‍ കൂട്ടത്തോടെയെത്തിയത്. വിവിധ ജില്ലകളില്‍ നിന്നായി 139 പരാതികളാണ് ലഭിച്ചത്.
അതേസമയം സംഭവം സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന് വനിത കമ്മിഷന് നിയമോപദേശം തേടിയിട്ടുണ്ട്. സ്ത്രീകളുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും ഉയര്‍ന്നിരിക്കുന്നത്. വിജയ് പി.നായര്‍ക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.