NationalNews

അടുക്കളയിലേക്ക് തുമ്പിക്കൈയിട്ട് കാട്ടാന ഭക്ഷണമെടുത്തു;വീഡിയോ

ആദ്യം ഒരു തുമ്പിക്കൈ അകത്തേക്ക് വന്നു. പിന്നീടത് മുറിയിലെ ഓരോ സാധനങ്ങളായി തുമ്പിക്കൈ കൊണ്ട് പരിശോധിക്കാന്‍ തുടങ്ങി. അവസാനം ഒരു മൂലയില്‍ വെച്ച ഒരു ചാക്ക് ഭക്ഷണസാധനങ്ങളുമെടുത്ത് മടങ്ങിപ്പോയി.  തമിഴ്‌നാട്ടിലെ നീലഗിരി  ജില്ലയിലെ ഒരു വീട്ടിലെ അടുക്കളയിലുള്ള സിസിടി വി ക്യാമറയിലാണ്, അപ്രതീക്ഷിതമായി എത്തിയ കാട്ടാനയുടെ അതിക്രമങ്ങള്‍ പതിഞ്ഞത്.  

വീട്ടുടമ ഉറങ്ങിക്കിടക്കുന്ന സമയത്താണ് കാട്ടാന അടുക്കളച്ചുമര് തകര്‍ത്ത് തുമ്പിക്കെ അകത്തേക്കിട്ട് ഭക്ഷണസാധനങ്ങള്‍ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികളാകെ ഭീതിയിലായതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീടിനുള്ളിലും പുറത്തുമുണ്ടായിരുന്ന സിസിടിവി ക്യാമറകളിലാണ് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഷാം നാരായണ്‍ എന്നയാളുടെ വീട്ടിലാണ് ആന എത്തിയത്. കാടിനോടു ചേര്‍ന്നുള്ള ഈ പ്രദേശത്ത് കാട്ടാനകള്‍ നാട്ടിലിറങ്ങങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. 


ഞെട്ടിക്കുന്ന കാഴ്ചകളാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. വീട്ടുടമ ഉറങ്ങിക്കിടക്കുന്ന സമയത്താണ് കാട്ടാന വീടിനു വെളിയിലെത്തിയത്. അടുക്കള ചുമരിനടുത്ത് വെച്ച് ആന ചുമരിന് ഒരു തട്ടുവെച്ചു കൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആനയുടെ തട്ടേറ്റ് ചുമര്‍ പിളര്‍ന്നുവന്നു. ഈ ചെറിയ ദ്വാരത്തിലൂടെ ആന അടുക്കളയിലേക്ക് തുമ്പിക്കെ ഇടുകയായിരുന്നു. പിന്നീട് തുമ്പിക്കൈ നീട്ടി ഭക്ഷണത്തിനായി ആന പരതാന്‍ തുടങ്ങി. അടുക്കളയിലുള്ള ഓരോ സാധനങ്ങളായി തുമ്പിക്കൈ കൊണ്ട് ആന പരിശോധിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ഭക്ഷണത്തിനായുള്ള പരതലിനിടെ കാട്ടാന പാചക വാതക സിലിണ്ടറും ഇളക്കിനോക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യം തുമ്പിക്കൈ അകത്തേക്കിട്ട ആന പിന്നീട് തല മുഴുവനായി അകത്തേക്കിടാനും നോക്കുന്നുണ്ട്. പല തവണ പരതിയ ശേഷം, അടുക്കളയിലെ ഒരു മൂലയില്‍ വെച്ച ഭക്ഷണ സാധനങ്ങള്‍ എടുത്ത ശേഷമാണ് കാട്ടാന പോയത്. കാട്ടാന പുറത്തു പോയശേഷമാണ് വീട്ടുടമ പോലും സംഭവമറിഞ്ഞത്. അദ്ദേഹം ഉണര്‍ന്നുവരുമ്പോഴേക്കും അടുക്കള ചുമരില്‍ വലിയൊരു ദ്വാരം രൂപപ്പെട്ടിരുന്നു. ആനയുടെ തല തന്നെ അകത്തേക്കിടുന്ന തരത്തിലുള്ള ഈ ദ്വാരം ദൃശ്യങ്ങളില്‍ കാണാം. ആന പോയിക്കഴിഞ്ഞ ശേഷം, അടുക്കളയിലാകെ, പൊടിയും കല്ലും ചിതറിക്കിടക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker