ചെന്നൈ: തമിഴ്‌നാട്ടില്‍ കാട്ടാനയെ നാട്ടുകാര്‍ തീകൊളുത്തി കൊന്നു. മസിനഗുഡിയിലാണ് സംഭവം നടന്നത്. നാട്ടില് ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് പ്രദേശവാസികള്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടയര്‍ തട്ടിമാറ്റാന് ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്. സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചെവിയില് കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
ആനയുടെ ദേഹത്തേയ്ക്ക് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News