വൈഫൈയിലൂടെ കോള്‍ വിളിയ്ക്കാം,വൈഫൈ വോയിസ് ഓവര്‍ സംവിധാനവുമായി ജിയോയും
മുംബൈ: എയര്‍ടെല്ലിന് പിന്നാലെ ജിയോയും രാജ്യത്ത് വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ വൈഫൈ കോളിങ് സേവനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്‌സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നത് എന്നാണ് സൂചന.
ഇതിനുവേണ്ടി ചില സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈഫൈ സേവനത്തിന്റെ പരീക്ഷണം ജിയോ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. എയര്‍ടെല്‍ അവരുടെ തന്നെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ മാത്രമാണ് വൈഫൈ കോള്‍ സേവനം നല്‍കുന്നത്.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വൈഫൈ ഉപയോഗിച്ച് ആളുകള്‍ക്ക് കോള്‍ ചെയ്യാന്‍ കഴിയും.
എയര്‍ടെല്‍ അവരുടെ തന്നെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ മാത്രമാണ് വൈഫൈ കോള്‍ സേവനം നല്‍കുന്നത്. എന്നാല്‍ ഏത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിലും ജിയോയുടെ വൈഫൈ കോളിങ് സൗകര്യം ലഭ്യമാവുമെന്നാണ് സൂചന.