ഭര്‍ത്താവിന്റെ സ്ത്രീകളുമായുള്ള ചാറ്റിംഗ് അതിര് കടന്നു; വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിനെ കുടുക്കി ഭാര്യ
ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയയിലെ വഴിവിട്ട ചാറ്റിംഗ് അവസാനിപ്പിക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് യുവതി. ഭര്‍ത്താവ് സ്ത്രീകളുമായി സെക്സ് ചാറ്റിംഗ് പതിവാക്കിയതോടെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്ത് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അറിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാന്‍ ക്ഷണിക്കുകയുമയിരുന്നു. അറബ് യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടിയത്.
ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടിച്ച യുവതി കുടുംബക്കോടതിയെ സമീപിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്‍കി.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ് ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാതിരിക്കുന്നതും കൂടി പതിവായതോടെയാണ് യുവതി കാര്യമായി അന്വേഷിച്ചത്. തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന്റെ തനി നിറം തെളിവ് സഹിതം പിടികൂടിയത്.