വീട്ടില്‍ കയറാന്‍ ഭാര്യ അനുവദിയ്ക്കുന്നില്ല,കാറും സ്വത്തുക്കളും തിരിച്ചെടുത്ത് തരണം;പോലീസിനെ സമീപിച്ച് ജയം രവി
ചെന്നൈ:കഴിഞ്ഞ ദിവസങ്ങളിലാണ് തമിഴ് താരം ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നതായിഅറിയിച്ചത്. തങ്ങൾ ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇതെന്നായിരുന്നു ജയം രവി പറഞ്ഞത്. എന്നാൽ വിവാഹമോചനത്തെ കുറിച്ച് താൻ അറഞ്ഞിരുന്നില്ലെന്നും ജയം രവിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നുമായിരുന്നു ആർതി തൊട്ടടുത്ത ദിവസം പറഞ്ഞത്.
15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ജയം രവിയും ആർതിയും വിവാഹമോചനം തേടുന്നത്. വിവാഹമോചനം സംബന്ധിച്ച പരസ്യതര്‍ക്കങ്ങള്‍ക്കിടെ ജയം രവി പൊലീസിനെ സമീപിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആർതിയിൽ നിന്ന് തന്റെ കാറും സ്വത്തുക്കളും തിരികെ വാങ്ങിത്തരണം എന്നാവശ്യപ്പെട്ടാണ് ജയം രവി പൊലീസിനെ സമീപിച്ചിരിക്കുന്നത്. അഡയാർ പൊലീസ് കമ്മീഷ്ണർക്കാണ് നടന്‍ പരാതി നൽകിയിരിക്കുന്നത്. ആർതി വീട്ടില്‍ കയറാൻ അനുവദിച്ചില്ലെന്നും തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ പോലീസ് ഇടപെടണമെന്നുമാണ് ജയം രവിയുടെ ആവശ്യം.
പരാതിയ്ക്ക് പിന്നാലെആർതിയോടും ജയം രവിയോടും പരസ്പരം സമവായത്തിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ ജയം രവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആർതിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇത് തിരികെ ലഭിക്കുന്നതിനായി ജയം രവി മെറ്റയെയും സമീപിച്ചിരുന്നു. അക്കൗണ്ട് തിരികെ ലഭിച്ചതിന് പിന്നാലെ ‘പുതിയ ഞാൻ’ എന്ന അടിക്കുറിപ്പോടെ ജയം രവി ഒരു ഫോട്ടോ പങ്കുവെയ്ക്കുകയും, ആർതിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്യുകയും ചെയ്തിരുന്നു.
മക്കളായ ആരവിന്റെയും അയാന്റെയും സംരക്ഷണാവകാശം തനിക്ക് വേണണെന്ന് ജയം രവി പറഞ്ഞു. ഇതിനായി എത്രകാലം വേണമെങ്കിലും കോടതിയിൽ പോരാടാൻ തയ്യാറാണെന്നും നടന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകൻ ആരവിനൊപ്പം ഒരു സിനിമ ചെയ്യാനും ശരിയായ സമയത്ത് അവനെ സിനിമയിലേക്ക് കൊണ്ടുവരാനും താൻ ആഗ്രഹിക്കുന്നെന്നും ജയം രവി പറഞ്ഞു.