News
മീന്‍ കറി കിട്ടിയില്ല; ഭര്‍ത്താവിനോട് പിണങ്ങി ഭാര്യ ആത്മഹത്യ ചെയ്തു
പട്‌ന: ഭര്‍ത്താവും മക്കളും ചേര്‍ന്ന് മീന്‍ കറി തീര്‍ത്തതിന്റെ പേരില്‍ ഭാര്യ ആത്മഹത്യാ ചെയ്തു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. കുന്ദന്‍ മന്‍ഡല്‍ എന്നയാളുടെ ഭാര്യ സാറ ദേവിയാണ് ആത്മഹത്യാ ചെയ്തത്.
കുന്ദന്‍ വാങ്ങിയ മീന്‍, ഭാര്യ സാറ ദേവി കറിവച്ചു. കുന്ദനും നാല് മക്കളും ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് മീന്‍കറി കഴിക്കുകയും ചെയ്തു. എന്നാല്‍ സാറദേവിക്ക് കഴിക്കാന്‍ ബാക്കിവച്ചില്ല. ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് കറി കിട്ടിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവില്‍ വഴക്കായി.
തങ്ങള്‍ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാല്‍ മതി എന്ന് കുന്ദന്‍ പറഞ്ഞത് സാറ ദേവിയെ പ്രകോപിതയാക്കി. ഭര്‍ത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറദേവി വിഷം കഴിച്ചു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News