മുംബൈ: നടുറോഡില്‍ യുവതിയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇരുവരുടേയും തര്‍ക്കം വലിയ ഗതാഗത തടസ്സത്തിന് കാരണമായിരിന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുംബൈയിലാണ് സംഭവം.
വെള്ള നിറത്തിലുള്ള വാഹനത്തില്‍ എത്തിയ യുവതി കറുത്ത എസ് യു വി കാറിലുണ്ടായിരുന്ന അവരുടെ ഭര്‍ത്താവിന്റെ നേര്‍ക്ക് റോഡില്‍ വച്ച് ആക്രോശിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിന് മുകളില്‍ കയറിനിന്നായിരുന്നു യുവതി ബഹളമുണ്ടാക്കിയത്. ഈ കാഴ്ച കാണാന്‍ റോഡില്‍ വളരെ പെട്ടെന്ന് ആളുകള്‍ കൂടുകയും ചെയ്തു.
ട്രാഫിക് പോലീസ് എത്തി ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഭാഗം പൂര്‍ണ്ണമായും ബ്ലോക്ക് ആയി. കാറില്‍ ഡ്രൈവിങ് സീറ്റിലായിരുന്ന യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ യുവതി അയാളെ പിടിക്കുകയും പ്രഹരിക്കുകയും ചെയ്തു.
പോലീസ് ഇയാളെ ഫൂട്ട്പാത്തിലേക്ക് മാറ്റി ഇരുത്തിയപ്പോള്‍ യുവതി കാറില്‍ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ നേര്‍ക്ക് കുതിച്ചെത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്നവര്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരു ഒരുങ്ങിയില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം ഗതാഗതനിയമങ്ങള്‍ തെറ്റിച്ചതിന് യുവതിയില്‍ നിന്ന് പിഴ ഈടാക്കി.
High drama on Peddar Rd-a road with perhaps the highest ₹/sq km in🇮🇳😃
Wife caught husband red handed with his gf-hauled his sorry ar$e out of the car & kicked gf's bu!t too👊
🍿aur🍺nikaalo mitroon😂
Yaha common man ki lagi padi hai-but see problems of the rich & famous🤦♂️ pic.twitter.com/W7QUicWrF3
— Sameer (@BesuraTaansane) July 12, 2020