InternationalNews

ബിസിനസ്സ് കോണ്‍ഫറന്‍സിന് പോയ ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയുമായി കിടക്ക പങ്കിടുന്നതിനിടെ മരണമടഞ്ഞു; പ്രതിഫലം വാങ്ങി മോഷണവും നടത്തി യുവതി മടങ്ങി; ഹോട്ടലിനെതിരെ നഷ്ടപരിഹാര കേസുമായി വ്യവസായിയുടെ ഭാര്യ

ലാസ് വേഗാസ്‌: ലാസ് വേഗാസിലെ ഒരു പ്രശസ്ത ഹോട്ടലിനെതിരെ നിയമനടപടിയുമായി ഒരു വിധവ രംഗത്തെത്തി. ഈ ഹോട്ടലില്‍ വെച്ച് 1000 പൗണ്ട് നല്‍കി ഒരു ലൈംഗിക തൊഴിലാളിയുമായി കിടക്ക പങ്കിടുമ്പോഴായിരുന്നു ഭര്‍ത്താവിന് മരണം സംഭവിച്ചത് എന്നതാണ് കാരണം. 2023 മാര്‍ച്ചില്‍ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് ഫെനാറ്റില്‍ അമിതമായ അളവില്‍ അകത്തു ചെന്നതിനാല്‍ ആയിരുന്നു ജെഫ് ജേക്കബ് എന്ന 55 കാരന്‍ മരണമടഞ്ഞത്. ഇയാളുടെ ഭാര്യ ജെന്നിഫര്‍ ജേകോബി ആണ് ഇപ്പോള്‍ ലാസ് വേഗാസിലെ പലാസോ ഹോട്ടല്‍ ഉടമടികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

ഒരു ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു മൂന്ന് കുട്ടികളുടെ പിതാവായ ജെഫ് കൊളറാഡോയിലെ തന്റെ വസതിയില്‍ നിന്നും ലാസ് വേഗാസില്‍ എത്തിയത്. അവിടെ, ഹോട്ടലിലെ ബാറില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയായ ചെയ്ലി കെസ്സിയെ ഇയാള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഇവര്‍ 40 മിനിറ്റോളം കാസിനോയില്‍ ചെലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. അതിനു ശേഷം കാഷ്യേഴ്സ് കേജില്‍ നിന്നും 1000 പൗണ്ട് പിന്‍വലിച്ച ജെഫ്, ചെയ്ലിയുമൊത്ത് തന്റെ ഹോട്ടല്‍ മുറിയിലേക്ക് പോവുകയായിരുന്നു.

ഏകദേശം എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചെയ്ലി മുറിയില്‍ നിന്നും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമാണ്. ഫോണ്‍ വിളികള്‍ക്കോ സന്ദേശങ്ങള്‍ക്കോ പ്രതികരണം ലഭിക്കാതെ ആയതോടെ ഭാര്യ ജെന്നിഫര്‍ ഹോട്ടലുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ പരിശോധിച്ച ഹോട്ടല്‍ ജീവനക്കാരാണ് ജെഫ്ഫിനെ കുളിമുറിക്കുള്ളില്‍ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്.

ജെഫിന്റെ മരണത്തിനു കാരണം ഹോട്ടലാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ജെന്നിഫറും മക്കളും ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. കാഷോണ്‍ ഗ്ലാസ്സ് എന്ന ദല്ലാള്‍ക്കൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ് ചെയ്ലി ജെഫ്ഫുമായി പോകുന്നത്. ആ സമയത്ത് ഗ്ലാസ്സ് അവരെ പിന്തുടരുന്നുണ്ട് എന്ന കാര്യം ഹോട്ടല്ലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജെഫിനെ അറിയിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടലിലെത്തുന്ന അതിഥികളില്‍ നിന്നും മോഷണം നടത്തുന്നത് ചെയ്ലിയുടെയും ഗ്ലാസ്സിന്റെയും പതിവായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

ഇക്കാര്യം ഹോട്ടല്‍ ഉടമകള്‍ക്ക് അറിയാമായിരുന്നു എന്നും പരാതിയില്‍ പറയുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് നെവാഡയിലെ നിയമവിഭാഗം അദ്ധ്യാപകനായ പ്രൊഫസര്‍ ബെന്‍ എഡ്വേര്‍ഡ്‌സ് പറയുന്നത് പരാതിയില്‍ കഴമ്പുണ്ട് എന്നാണ്. ഒരാള്‍, നിങ്ങളുടെ സ്ഥലത്ത് താമസിക്കാന്‍ എത്തിയാല്‍ അയാളെ സംരക്ഷിക്കാനുള്ള ചുമതല നിങ്ങള്‍ക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മരണമാരണമായ ഓവര്‍ഡോസ് നല്‍കിയത് ചെയ്ലിയും ഗ്ലാസ്സുമാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും നരഹത്യയ്ക്ക് ശിക്ഷിച്ചിരുന്നു. ഗ്ലാസ്സിന് 50 വര്‍ഷം തടവും ചെയ്ലിക്ക് 20 വര്‍ഷം തടവുമാണ് ശിക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker