EntertainmentKeralaNews

വിവാഹബന്ധം വേര്‍പിരിഞ്ഞതെന്തുകൊണ്ട്?തുറന്ന് പറഞ്ഞ് ആര്യ

കൊച്ചി:പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആര്യ. ടെലിവിഷൻ പരിപാടിയിലൂടെ കടന്നുവന്ന് താരം സിനിമകളിലും അഭിനയിച്ചു. അടുത്തിടെയായരുന്നു താരത്തിന്റെ അനിയത്തിയുടെ വിവാഹം. ആര്യ എല്ലാവർക്കും സുപരിചിതയായ സെലിബ്രിറ്റിയായി മാറിയത് ബഡായി ബം​ഗ്ലാവെന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്.

നടനും സംവിധായകനുമെല്ലാമായ രമേഷ് പിഷാരടിയുടെ ഭാര്യ ആര്യയായിട്ടാണ് ബഡായി ബം​ഗ്ലാവിൽ ആര്യ പെർഫോം ചെയ്തത്. ബഡായി ബം​ഗ്ലാവ് ഹിറ്റായതോടെ പിഷാരടിയുടെ പൊട്ടത്തരം പറയുന്ന ഭാര്യയായുള്ള ആര്യയുടെ അഭിനയവും ഹിറ്റായി.

മോഡലിങിലൂടെയാണ് ആര്യ ടെലിവിഷനിലേത്ത് എത്തുന്നത്. ആര്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് താരം ബി​ഗ് ബോസ് സീസൺ 2വിൽ മത്സരാർഥിയായി വന്നശേഷമാണ്. പക്ഷെ ആര്യയുടെ ചില നിലപാടുകൾ കാരണം ആര്യയ്ക്ക് ഷോ അവസാനിച്ചപ്പോഴേക്കും ഫാൻസിനേക്കാൾ കൂടുതൽ ഹേറ്റേഴ്സിനെയാണ് ലഭിച്ചത്.

വളരെ നേരത്തെ വിവാഹിതയായ ആര്യയ്ക്ക് റോയ എന്നൊരു മകളുണ്ട്. എന്നാൽ‌ ആര്യയുടെ വിവാഹ ജീവിതം സക്സസ് ആയിരുന്നില്ല. വൈകാതെ ഇരുവരും വിവാഹമോചിതരായി.

ഇപ്പോഴിത ആര്യ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് സംസാരിച്ച അഭിമുഖമാണ് വൈറലാകുന്നത്. അടുത്ത സുഹൃത്തായ ഫറ ഷിബ്ലയ്ക്കൊപ്പം നടന്ന സൗഹൃദ സംഭാഷണത്തിനിടെയാണ് ആര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

‘എന്നെ എഞ്ചീനിയറാക്കാനായിരുന്നു അച്ഛൻ ആ​ ഗ്രഹിച്ചത്. എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ എന്റെ മാര്‍ക്ക് കണ്ടതോടെയാണ് അച്ഛന്‍ ആ മോഹം ഉപേക്ഷിച്ചു. കോളജില്‍ എങ്ങനെ അഡ്മിഷന്‍ കിട്ടുമെന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു അച്ഛന്.’

‘അപ്പോഴാണ് ഞാന്‍ എനിക്ക് കോളജില്‍ പോകേണ്ടെന്ന് പറഞ്ഞത്. ആ സമയത്ത് ഞാന്‍ ആങ്കറിങും മോഡലിങുമെല്ലാം ചെയ്ത് തുടങ്ങിയിരുന്നു.’

‘പ്രൈവറ്റായി പഠിക്കുമോയെന്നായിരുന്നു അച്ഛന്‍ ചോദിച്ചത്. അങ്ങനെയാണ് ബിഎ ലിറ്ററേച്ചര്‍ പ്രൈവറ്റായി ചെയ്യുന്നത്. അതും എനിക്ക് കംപ്ലീറ്റാക്കാനായിരുന്നില്ല. പതിനെട്ടാമത്തെ വയസിലായിരുന്നു എന്റെ വിവാഹം.’

‘ഇതിനെ ഇനി പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് അച്ഛന് മനസിലായെന്ന് തോന്നുന്നു. അച്ഛന്‍ തന്നെയാണ് കല്യാണം തീരുമാനിച്ചത്. അത്ര നേരത്തെ വിവാഹം ചെയ്യുന്നത് എനിക്കിഷ്ടമായിരുന്നില്ല. എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് കല്യാണത്തിന് സമ്മതിക്കുകയായിരുന്നു എല്ലാവരും. എന്‍ട്രന്‍സ് പോയതോടെ അച്ഛനെ ബുദ്ധിമുട്ടിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തിയിരുന്നു.’

‘എന്റെ കാര്യങ്ങളെല്ലാം ചെയ്യാനുള്ള പണം സ്വന്തമായുണ്ടാക്കിയിരുന്നു. വീട്ടിലേക്ക് കൊടുക്കാനും മാത്രമുള്ള പൈസയൊന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ആങ്കേഴ്‌സിന്റെ സാലറി എന്നൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടിരുന്നു. ഇതൊന്നും കണ്ട് നിങ്ങള്‍ വിശ്വസിക്കരുത്. ആര്യയുടെ ആര്‍ഭാട വീട്, ബംഗ്ലാവ് എന്ന് പറഞ്ഞൊരു വീഡിയോയുണ്ട് യുട്യൂബില്‍.’

‘അത് മമ്മൂക്കയുടെ വീടാണ്. 15 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍. ഇപ്പോഴും എനിക്കൊരു വീടില്ല. അതിനുള്ള ശ്രമത്തിലാണ്. ആകെപ്പാടെ ഞാന്‍ മേടിച്ചത് ഒരു കാറാണ്. ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റായിരിക്കണമെന്ന് എനിക്ക് നേരത്തെയുണ്ടായിരുന്നു.’

‘ഇനി എന്തൊക്കെ സംഭവിച്ചാലും എനിക്ക് വേണ്ടി ഞാന്‍ സ്വന്തമായി സമ്പാദിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്തെങ്കിലും കണ്ടിഷ്ടപ്പെട്ടാല്‍ സ്വന്തം കാശ് കൊണ്ട് മേടിക്കുന്നതിലൊരു സുഖമുണ്ട്. എനിക്കത് മേടിച്ച് തരുമോയെന്ന് വേറൊരാളോട് ചോദിക്കരുതെന്നുണ്ടായിരുന്നു. സ്വന്തം കാലില്‍ത്തന്നെ നില്‍ക്കണമെന്നുള്ളത് എന്റെ തീരുമാനമായിരുന്നു’ ആര്യ വ്യക്തമാക്കി.

ഇപ്പോൾ യുട്യൂബിലും സജീവമാണ് ആര്യ. അനിയത്തിയുടെ വിവാഹം, ഓണാഘോഷം തുടങ്ങി എല്ലാ വിശേഷങ്ങളും ആര്യ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും ശക്തമായ നിലപാടുള്ള വ്യക്തിയാണ് ആര്യ. പലപ്പോഴും പല വിഷയങ്ങളിലും ആര്യ അത് തെളിയിച്ചിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker