ജനീവ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ ജാഗ്രത കൈവെടിയരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ജാഗ്രതയോടെയിരിക്കണമെന്ന് സംഘടന അറിയിച്ചു. കൊറോണ വ്യാപന തോത് കുറയുന്ന സാഹചര്യത്തില്‍ ചില രാജ്യങ്ങള്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടന മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞാലും എല്ലാ രാജ്യങ്ങളും ജാഗ്രത തുടരണം. സുരക്ഷാ മാനദണ്ഡങ്ങളില്‍ പാലിക്കുന്നതില്‍ നിന്നും പിന്‍വലിയരുത്. രോഗവ്യാപന തോത് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ കൊറോണ വൈറസിനെ അവഗണിക്കരുത്. പകരം നാം കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. കര്‍ശനമായ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന അവസ്ഥയിലേക്ക് രാജ്യങ്ങള്‍ വീണ്ടും പോകുന്നത് തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
ലോകത്ത് ഇതുവരെ 6,20,76,272 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 14,51,038 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരില്‍ 4,28,70,191 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,77,55,043 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.