29.5 C
Kottayam
Friday, April 19, 2024

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Must read

ജനീവ: കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെദ്രോസ് അദാനം ഗെബ്രിയോസസ്. കൊവിഡ് ബാധിക്കുമ്പോള്‍ ജനസമൂഹം കൊവിഡ് പ്രതിരോധശേഷി താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

അപകടകരമായ ഒരു വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ല. കോവിഡ് വന്നാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ല.

പരമാവധി ആളുകളിലേക്ക് കൊവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുത്. അതു ശരിയല്ല. ആര്‍ജിത പ്രതിരോധമാണ് വാക്‌സിനേഷന്റെ സങ്കല്‍പ്പം. വാക്‌സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇവ കൈവരിക്കാന്‍ സാധിക്കൂ എന്നും അദാനം പറഞ്ഞു.

പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും അദാനം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week