EntertainmentKeralaNews

ഗോപിയുടെ അടുത്ത് പോയപ്പോള്‍ കൂടെപ്പോയി വെറുതേ 12 വര്‍ഷം കളഞ്ഞില്ലേ’;മറുപടി നല്‍കി അഭയ

കൊച്ചി: മുന്‍ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറുമായി ബന്ധപ്പെട്ട ആരാധികയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി ഗായിക അഭയ ഹിരണ്‍മയി. ഗായിക അന്ന കാതറീനയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു അഭയ ഒരു ആരാധികയില്‍ നിന്ന് ചോദ്യം നേരിട്ടത്.

ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെപ്പോയി വെറുതേ 12 വര്‍ഷം കളഞ്ഞില്ലേയെന്നും ജീവിതം മുഴുവന്‍ ഒരാള്‍ കൂടെക്കാണും എന്നു കരുതുന്നത് വെറുതെയാണെന്നും ആര്‍ക്കും ആരോടും ആത്മാര്‍ഥത ഇല്ലെന്നുമാണ് ആരാധിക കമന്റായി കുറിച്ചത്. ഇതിന് അതേനാണയത്തില്‍ അഭയ മറുപടി നല്‍കുകയായിരുന്നു. ‘ഹഹഹ..അങ്ങനെയാണോ…!എന്റെ ജീവിതം ഞാന്‍ വിശദീകരിക്കണോ?’ അഭയ മറുപടി നല്‍കി.

ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലെ അപ്പങ്ങളെമ്പാടും എന്നു തുടങ്ങുന്ന പാട്ട് പാടിയത് അന്ന ആയിരുന്നു. അന്ന് അന്നയോടൊപ്പം അഭയ, ഗോപീസുന്ദറിനെ കാണാന്‍ പോയപ്പോഴാണ് പ്രണയം തുടങ്ങിയത് എന്ന രീതിയിലായിരുന്നു ആരാധികയുടെ ചോദ്യം.

നേരത്തെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും അഭയ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ജീവിതത്തില്‍ ഏറ്റവും വിശ്വാസയോഗ്യമായ ആളെയാണ് ഇപ്പോള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്നെല്ലാമായിരുന്നു ഈ ചിത്രങ്ങള്‍ക്ക് ആളുകള്‍ കമന്റ് ചെയ്തത്.

ഒമ്പതുവര്‍ഷത്തെ ലിവിങ് ടുഗതറിന് ശേഷമാണ് അഭയയും ഗോപി സുന്ദറും വഴി പിരിഞ്ഞത്. തുടര്‍ന്ന് ഗായികയായ അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിവാഹചിത്രമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു.പഴനിയില്‍ വച്ച് ജീവിതപങ്കാളി അമൃത സുരേഷിനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വാര്‍ത്തകള്‍ തല പൊക്കിയത്.

പുഷ്പഹാരം അണിഞ്ഞു നില്‍ക്കുന്ന അമൃതയും ഗോപി സുന്ദറും ആണ് ചിത്രത്തില്‍. അമൃത നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിട്ടുണ്ട്. ഇതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അത് വിവാഹചിത്രമല്ലെന്നും തങ്ങള്‍ പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദര്‍ വെളിപ്പെടുത്തി.

ഈ വര്‍ഷം മേയില്‍ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button