EntertainmentKeralaNews

‘ആ നടിമാര്‍ അങ്ങനെ പറഞ്ഞപ്പോൾ സഹതാപമാണ് തോന്നിയത്; ദീപ തോമസ്

കൊച്ചി:കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദീപ തോമസ്. തുടര്‍ന്ന് ഹോം എന്ന സിനിമയിലൂടെ സിനിമ നടി എന്ന നിലയിലും അറിയപ്പെടാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിലും മുന്നിലാണ്.

കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരിസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകര്‍ പെട്ടന്ന് വളരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായും ദീപ തോമസ് അഭിനയിച്ചു. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകായായി എത്തുന്നത് ദീപയാണ്. കരിയറില്‍ ദീപ തോമസ് എന്ന നടിയ്ക്ക് ബ്രേക്ക് നല്‍കിയത് ഹോം എന്ന ചിത്രമാണ്.

Deepa Thomas

ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്. ഇപ്പോള്‍ സിനിമയില്‍ കാലുറപ്പിയ്ക്കുന്ന തിരക്കിലാണ് ഈ കോഴിക്കോട്ടുകാരി.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ളത് സ്ത്രീകളാണെന്ന് പറയേണ്ടി വരും. ഇതിനോടകം ഒട്ടനവധി പെൺകുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് അടുത്തിടെ നടി സ്വാസിക പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. നടിയുടെ വാക്കുകൾ വലിയ വിവാദമാകുകയും ചെയ്തിരുന്നു. ‘നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല.’

‘നമ്മളെ ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങള്‍ക്കുമുണ്ട്. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമയാണ്’, എന്നാണ് സ്വാസിക പറഞ്ഞത്.

Deepa Thomas

കൂടാതെ അടുത്തിടെ ഒരു അഭിമുഖത്തിൽ സാനിയ അയ്യപ്പൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ‘ചില ആളുകൾ ഇത്തരം കാര്യങ്ങൾക്ക് റെഡിയായതുകൊണ്ടാണ് മറ്റുള്ള ആളുകളെ സമീപിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ അവർ പ്രതീക്ഷിക്കുന്നത്. അവർക്ക് ചെയ്യാമെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് ചെയ്തുകൂടാ എന്നുള്ള ചോദ്യം പോലും കേട്ടിട്ടുണ്ടെന്നാണ്’, സാനിയ അയ്യപ്പൻ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിച്ചത്.

ഈ രണ്ട് നടിമാരുടെയും അഭിപ്രായങ്ങളിൽ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോഴാണ് ദീപ തോമസ് പ്രതികരിച്ചത്. രണ്ട് നടിമാരുടെയും ഇന്റർവ്യൂസ് താൻ കണ്ടിരുന്നുവെന്നും അങ്ങനെ അവർ പറയുന്നത് കേട്ടപ്പോൾ തനിക്ക് സഹതാപമാണ് തോന്നിയത് എന്നുമാണ് ദീപ പറഞ്ഞത്.

‘പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്… എന്താണ് അവർ ലോജിക്കലി ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുടെ ലൈഫിലൂടെ കടന്നുപോയാൽ മാത്രമെ അവർക്കുണ്ടായ ഫിസിക്കൽ, മെന്റർ ബ്രേക്ക് ഡൗൺ മനസിലാകൂ. അത് അയാൾക്ക് മാത്രമെ അറിയൂ. പുറത്തിരുന്ന് ചിരിക്കാനും കളിയാക്കാനും കമന്റ് പറയാനുമൊക്കെ ആളുകൾ എന്നുമുണ്ടാകും. ആ നടി അങ്ങനെ പറഞ്ഞപ്പോൾ സഹതാപമാണ് തോന്നിയത്.’

‘ഞാൻ ഇതുവരെ സിനിമകളിലേക്ക് സെലക്ട് ചെയ്യപ്പെട്ടത് ഓഡീഷൻ വഴിയും തന്ന കഥാപാത്രം കാമറയ്ക്ക് മുമ്പിൽ ചെയ്ത് കാണിച്ച് അണിയറപ്രവർത്തകർക്ക് ഇഷ്ടപ്പെട്ടിട്ടും എല്ലാമാണ്. ചിലപ്പോൾ ആ കുട്ടി ആരെങ്കിലും പറഞ്ഞുകൊടുത്ത കാര്യങ്ങൾ വെച്ചിട്ടോ പേഴ്സണൽ ലൈഫ് വെച്ചിട്ടോ പറഞ്ഞതായിരിക്കാം. പക്ഷെ രണ്ടിലും ലോജിക്കില്ലെന്നും’, ദീപ തോമസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button