കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വസ്തുതയാണ് വാട്‌സപ്പ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നതിന് പിന്നിലെ കാരണം. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നത് വളരെ ഞെട്ടലോടെയാണ് പലരും നോക്കിക്കണ്ടത്. എന്നാല്‍ ഇതിന്റെ കാരണം പലര്‍ക്കും അറിയില്ല ഫെസ്ബുക്കിനു വാട്‌സപ്പുമായുള്ള ബന്ധം വാട്‌സപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത് മറ്റൊരു കമ്പനി ആണെങ്കിലും പിന്നീടു വാട്‌സപ്പ് ഫേസ്ബുക്ക് മുതലാളി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഈ കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല.
വാട്‌സപ്പുമായി യാതൊരു ബന്ധവും ഇല്ലല്ലോ പിന്നെന്താ വാട്‌സപ്പ് തുറക്കുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നത് എന്നാണു പലരും ചോദിച്ചത്. ഇതിനിടയ്ക്ക് വാട്‌സപ്പില്‍ അയകുന്ന മെസ്സേജ് ഫേസ്ബുക്കില്‍ വരുമോ എന്ന് സംശയിച്ചവരും നിരവധിയാണ്. നിലവില്‍ ഫെസ്ബുക്കിനെക്കാള്‍ ഏറ്റവും കൂടുതല്‍ നമ്മള്‍ കാര്യങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് വാട്‌സപ്പ് അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നമ്മള്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുമ്പോള്‍ നമുക്ക് പേടിയാണ് കാരണം പലരും സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ പോലും വാട്‌സപ്പ് ഉപയോഗിക്കുന്നുണ്ട്.
ഒരിക്കലും നിങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ വാട്‌സപ്പ് വഴിയോ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയോ കൈമാറരുത്. എത്രയൊക്കെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും എന്നെങ്കിലും ഒരു ദിവസം നിങ്ങളുടെ സ്വകാര്യം വിവരങ്ങള്‍ അല്ലെങ്കില്‍ മറ്റു പ്രൂഫുകള്‍ അത് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസവും ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്.