NationalNews

നടി പൂനം പാണ്ഡെയുടെ ജീവൻ കവർന്ന സെർവിക്കൽ ക്യാൻസർ എന്താണ് ? ലക്ഷണങ്ങൾ? വിശദമായി അറിയാം

മുംബൈ:നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ ആർക്കും സാധിച്ചിട്ടില്ല. മുപ്പത്തിരണ്ടാം വയസ്സിലാണ് സെർവിക്കൽ ക്യാൻസർ ബാധിച്ച് പൂനം മരണപ്പെട്ടതെന്ന്. ഇതോടെ സെർവിക്കൽ ക്യാൻസറിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്.

ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാ​ഗമാണ് സെർവിക്സ്. ഇതിലെ കോശങ്ങളിൽ നിന്നാണ് ക്യാൻസർ ബാധ തുടങ്ങുന്നത്. ഹ്യൂമൺ പാലിലോമ വൈറസ് എന്ന വൈറസാണ് ഭൂരിഭാ​ഗം കേസുകളിലും സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നത്.

ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ആണ് ഇത്. ഹ്യൂമൻ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെർവിക്കൽ ക്യാൻസറിനും കാരണമാകുന്നത്.

ലൈം​ഗിക ബന്ധത്തിലൂടെയാണ് ഇത് പടരുന്നത്. അല്ലാതെയും പടരാനുള്ള മാർ​ഗങ്ങളുള്ളതായി പറയപ്പെടുന്നു. എന്നാൽ പ്രധാനമായും വ്യാപനം ഉണ്ടാകുന്നത് ലൈം​ഗിക ബന്ധത്തിലൂടെയാണ്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നാണ് പറയുന്നു.70 ശതമാനം സെർവിക്കൽ ക്യാൻസറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.

സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് പലർക്കും ധാരണയില്ല എന്നത് വലിയൊരും പ്രശ്നം തന്നെയാണ്. എച്ച് പി വി വൈറസുകൾ സെർവിക്കൽ ക്യാൻസറിന് മാത്രമല്ല മലദ്വാരത്തിലും വായയിലും തൊണ്ടയിലും പുരുഷ ലിം​ഗത്തിലും, യോനിയിലെ ക്യാൻസറിനും കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷം വരെ എടുക്കും അണുബാധ മൂലം സെർവിക്കൽ ക്യാൻസർ ഉണ്ടാവാൻ. പക്ഷേ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അഞ്ച് മുതൽ 19 വർ‌ഷം കൊണ്ട് വരാം.

രോ​ഗ ലക്ഷണങ്ങൾ:

1. ആർത്തവ ക്രമം തെറ്റുക

2. ആർത്തവം ഇല്ലാത്ത സമയങ്ങളിൽ രക്ത സ്രാവം ഉണ്ടാവുന്നത്.

3. ലൈം​ഗിക ബന്ധത്തിന് ശേഷം രക്തം കാണുക

4. ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ

5. വെള്ള പോക്ക്

6. നടുവേദന

7. ഒരു കാലിൽ മാത്രം നീര്

രോ​ഗം വരാതെ എങ്ങനെ നോക്കാം:

1. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം അല്ലെങ്കിൽ മറ്റ് സുരക്ഷിത മാർ​ഗങ്ങൾ ഉപയോ​ഗിക്കുക

2. പുകയില ഉപയോ​ഗം കുറയ്ക്കുക.

3. വൈറസിനെതിരെ കുത്തിവെപ്പ് എടുക്കുക

4. ക്യാൻസർ കണ്ടെത്താൻ സ്‌ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുകരോ​ഗ നിർണയം

നാല് തരം പരിശോധനകളാണ് പ്രധാനമായും രോ​ഗ നിർണയത്തിന് നിലവിൽ ഉള്ളത്..

1. പാപ്പ് സ്മിയർ ടെസ്റ്റ്

2. എൽ ബി സി

3. എച്ച് പി വി ടെസ്റ്റ്3.എച്ച.പി.വി. ടെസ്റ്റ്

4. വി ഐ എ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button