![](https://breakingkerala.com/wp-content/uploads/2023/03/messi-wife.webp)
ബ്യൂനസ് ഐറിസ്: അർജന്റീനയിലെ റൊസാരിയോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ് നടത്തിയ രണ്ടംഗസംഘം ഫുട്ബോൾ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണി മുഴക്കി. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ വെടിവയ്പുണ്ടായത്.
![](https://breakingkerala.com/wp-content/uploads/2023/03/messi-supermarket.jpg)
എന്നാൽ, ആർക്കും പരുക്കില്ല. ‘മെസ്സി, ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു’ എന്ന് കാർഡ്ബോർഡിൽ ഭീഷണിസന്ദേശം കുറിച്ചാണ് അക്രമികൾ മടങ്ങിയത്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
![](https://breakingkerala.com/wp-content/uploads/2023/03/messi-threat.jpg)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News