തൊടുപുഴ: ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള സാധ്യതയേറി. നിലവിൽ 2398.46 അടിയാണ് ജലനിരപ്പ്. 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
കഴിഞ്ഞദിവസത്തെ പുതുക്കിയ റൂൾ കർവനുസരിച്ച് 2400.03 അടിവരെ വെള്ളം സംഭരിക്കാനാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിനു തയാറാവുകയില്ല. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ഈ മാസം 20നു റൂൾ കർവ് അവസാനിക്കും.
വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 14.22 സെന്‍റിമീറ്റർ മഴ പെയ്തു. ആവശ്യമെങ്കിൽ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ വഴി സെക്കൻഡിൽ 100 ക്യുമെക്സ് ജലം ഒഴുക്കിവിടാനാണ് നിർദേശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News