തിരുവനന്തപുരം: ആലപ്പുഴ യൂഡിസ്മാറ്റ് (UIDSSMT ) പദ്ധതിയിൽ നിരന്തരമായി പൈപ്പ് പൊട്ടുന്നതിന്റെ പശ്ചാത്തലത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടിയുടെ നിർദേശപ്രകാരം കേരള വാട്ടർ അതോറിറ്റി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എൻജിനീയർ തോമസ് ജോൺ, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ഡി.ബിജീഷ്, അസിസ്റ്റന്റ് എൻജിനീയർ .അബ്ദുൾ റഹീം, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 സന്തോഷ് കുമാർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി വാട്ടർ അതോറിറ്റി അറിയിച്ചു. യൂഡി സ്മാറ്റ് പദ്ധതി പൈപ്പ് ലൈൻ സ്ഥാപിച്ച 2015 മേയ് മുതൽ 2016 ജൂൺ വരെയുള്ള കാലത്ത് ആലപ്പുഴയിൽ ജോലി ചെയ്തിരുന്നവരാണ് ഈ ഉദ്യോഗസ്ഥർ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News