വൃത്തിഹീനമായ സാഹചര്യത്തില്‍ ട്രെയിനുകളില്‍ ചായ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ക്ലോസറ്റിന്റെ അരികിലുള്ള ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായക്കായുള്ള പാല്‍ കരുതുന്ന സ്റ്റീല്‍ കണ്ടൈനര്‍ കഴുകുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ട്രെയിന്‍ കി ചായ് എന്ന അടിക്കുറിപ്പോടെയാണ് അയൂബ് എന്നയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേര്‍ കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
2018-ല്‍ ചൈന്നൈ- ഹൈദരാബാദ് എക്സ്പ്രസിൽ ട്രെയിനിലെ ശൗചാലയത്തിലെ വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെ വിതരണക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.