30 C
Kottayam
Monday, November 25, 2024

6,990 രൂപയ്ക്ക് വാഷിങ് മെഷീന്‍, 11499 രൂപയ്ക്ക് സ്മാര്‍ട് ടിവി,ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫര്‍

Must read

മുംബൈ: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വന്‍ ഓഫറാണ് നല്‍കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ മേയ് 23 മുതല്‍ 28 വരെയാണ് ‘ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ സെയില്‍’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 17,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,499 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 6,999 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32PATH0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,499 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 17,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 89,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എല്‍ഇഡി ടിവി 6,999 രൂപയ്ക്കും വില്‍ക്കുന്നു.

ഫ്‌ലിപ്കാര്‍ട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വില്‍ക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകള്‍ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,099 രൂപയ്ക്കാണ് വില്‍ക്കുക. 10.5 കിലോഗ്രാം ഫുള്‍ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 26,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.

ഇന്ത്യയില്‍ തോംസണ്‍ ആദ്യമായി അവതരിപ്പിച്ചത് സ്മാര്‍ട് ടിവിയാണ്. തോംസണ്‍ സ്മാര്‍ട് ടിവി 2018 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകള്‍, എയര്‍-കൂളറുകള്‍ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സജീവമായി.

120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസണ്‍. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസണ്‍ 1963 ല്‍ ജിറാത്തോമിക് ടെക്‌നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകള്‍ പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

Popular this week