ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി വാമിഖ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഗോദ, നയന്‍ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വാമിഖ ഗബ്ബി. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ നടിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെയും വൈറലായിരുന്നു. ഇക്കൂട്ടത്തിലേക്ക് വീണ്ടുമൊരു സീരീസ് കൂടി ചേര്‍ത്തിരിക്കുകയാണ് വാമിഖ.
കടും ബീജ് നിറത്തിലുള്ള സ്ലീവ്‌ലെസ് വേഷത്തിലാണ് നടി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ലളിതമായ മേക്കപ്പിലാണെങ്കിലും നടി ലോകത്തിലെ ഏറ്റവും സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹോട്ട്, സെക്‌സി എന്നീ വിശേഷണങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.
പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പഞ്ചാബി സിനിമകളിലാണ് നടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
https://www.instagram.com/p/CDMAyz1lc_W/?utm_source=ig_web_copy_link