കാസര്‍ഗോഡ്: കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. അതിനിടെ കാസര്‍ഗോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി.
കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ 33-ാം ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ വോട്ട് ചെയ്യുന്ന ബൂത്താണിത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലെ 107 നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലും, പത്തനംതിട്ട മര്‍ത്തോമ സ്‌കൂളിലെ 213 ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിനും തകരാര്‍ കണ്ടെത്തി.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കാനാന്‍ മോക്ക് പോളിംഗ് നടന്നിരിന്നു. മോക്ക് പോളിംഗിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റ് ക്ലിയര്‍ ചെയ്തു. വോട്ടിംഗ് യന്ത്രങ്ങള്‍ മുദ്രവച്ച് സീല്‍ ചെയ്തു. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News