പരിധിയില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും വോയിസ് കോള്‍,പ്രതിദിനം 1.5 ജിബി ഡാറ്റാ,പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വോഡാഫോണ്‍-ഐഡിയ,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ
മുംബൈ: വാഡാഫോണ്‍-ഐഡിയ പ്രിപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 499 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസവും 1.5 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളുടെ വിഭാഗത്തിലേക്കാണ് പുതിയ പ്ലാനും വരുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ വോഡാഫോണിന് 249 രൂപ, 399 രൂപ, 555 രൂപ, 599 രൂപ വിലകളിലുള്ള പ്ലാനുകളാണ് ഉള്ളത്. 555 രൂപയുടെ പ്ലാന്‍ കമ്പനി കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്.
555 രൂപ പ്ലാനിന് വോഡാഫോണ്‍ നല്‍കിയിരുന്ന വാലിഡിറ്റി 70 ദിവസമായിരുന്നു. 499 രൂപയുടെ പ്ലാന്‍ കൊണ്ടുവന്നതോടെ 555 രൂപ പ്ലാനിന്റെ വാലിഡിറ്റി കമ്പനി 77 ദിവസമായി ഉയര്‍ത്തി. പുതിയ 499 രൂപ പ്ലാന്‍ 70 ദിവസം വാലിഡിറ്റിയാണ് നല്‍കുന്നത്. ബിഹാര്‍ അടക്കമുള്ള ചില സര്‍ക്കിളുകളില്‍ 499 രൂപ പ്ലാന്‍ 60 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഇവിടങ്ങളില്‍ 555 രൂപ പ്ലാനിന്റെ വാലിഡിറ്റി 70 ദിവസമാണ്.
ജിയോയുടെ വരവോടെ ാമ്പത്തിക പ്രശ്‌നങ്ങളും വിപണിയില്‍ നേരിടുന്ന തിരിച്ചടിയും കാരണം സേവനങ്ങള്‍ നല്‍കുന്നതിനായി ബുദ്ധിമുട്ടുകയാണ് വോഡാഫോണ്‍ ഐഡിയ. പക്ഷേ പുതിയ പ്ലാനുകള്‍ ആരംഭിക്കാനും വിപണിയിലെ മത്സരത്തില്‍ ശക്തമായ സാന്നിധ്യമാകാനും കമ്പനി ഇപ്പോഴും മുന്നിട്ടിറങ്ങുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന 499 രൂപ പ്ലാനെന്നാണ് ടെലികോം രംഗം വിലയിരുത്തുന്നത്.
വോഡാഫോണ്‍ 499 രൂപ പ്ലാന്‍ മറ്റ് സ്‌പെഷ്യല്‍ റീച്ചാര്‍ജ് പ്ലാനുകളെ പോലെ തന്നെ ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. ദിവസേന 1.5 ജിബി ഡാറ്റയാണ് പ്ലാന്‍ നല്‍കുന്നത്. ഇതിനൊപ്പം 100 എസ്എംഎസുകളും ദിവസവും ലഭിക്കുന്നു. അധിക ആനുകൂല്യമായി വോഡാഫോണ്‍ പ്ലേ സബ്ക്രിപ്ഷനും സീ5 പ്രീമിയം കണ്ടന്റുകളും ഈ പ്ലാനിലൂടെ ലഭിക്കും. 70 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.
എല്ലാ നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളിങ് ലഭിക്കുന്നത് തന്നെ മികച്ച ഓഫറാണ്. 1.5 ജിബി ഡാറ്റ മതിയാകുന്ന ആളുകള്‍ക്ക് ഈ പ്ലാന്‍ മികച്ചതായിരിയ്ക്കും. പ്ലാനിനൊപ്പം അധിക ആനുകൂല്യമായി ലഭിക്കുന്ന സീ5 പ്രീമിയം കണ്ടന്റിന്റെ സബ്ക്രിപ്ഷന് യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷത്തേക്ക് 999 രൂപയും മാസം 99 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. ഇത് സൌജന്യമായി ലഭിക്കുന്നത് മികച്ച ഓഫര്‍ തന്നെയാണ്.
ദിവസേന 1.5 ജിബി ഡാറ്റ നല്‍കുന്ന 555 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 70 ദിവസം വാലിഡിറ്റി നല്‍കുന്ന പ്ലാനായി അവതരിപ്പിച്ചെങ്കിലും പുതിയ 499 രൂപ പ്ലാന്‍ സമാനമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്ലാനായി ഇപ്പോള്‍ വന്നതോടെ 555 രൂപ പ്ലാനിന്റെ വാലിഡിറ്റി കമ്പനി 7 ദിവസം കൂടി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 77 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
499 രൂപ പ്ലാന്‍ 555 രൂപ പ്ലാനിന് സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇപ്പോള്‍ 499 രൂപ പ്ലാനിന്റെ വാലിഡിറ്റിയേക്കാള്‍ 7 ദിവസത്തെ അധിക വാലിഡിറ്റിയാണ് കമ്പനി 555 രൂപ പ്ലാനിന് നല്‍കുന്നത്. അതായത് 7 ദിവസത്തെ അധിക വാലിഡിറ്റിക്കായി ഉപയോക്താവ് 56 രൂപ ചിലവഴിക്കേണ്ടി വരും. ഇതേ ആനുകൂല്യങ്ങളെല്ലാം 84 ദിവസത്തേക്ക് ലഭ്യമാക്കുന്ന 599 രൂപ പ്ലാനും നിലവിലുണ്ട്.
499 രൂപയുടെ പ്ലാന്‍ ആരംഭിച്ചതോടെ വോഡഫോണ്‍ പോര്‍ട്ട്‌ഫോളിയോയില്‍ 1.5 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന അഞ്ച് പ്രീപെയ്ഡ് പ്ലാനുകള്‍ വന്നു. ആദ്യത്തെ 249 രൂപ പ്ലാന്‍ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ആ പ്ലാനിനൊപ്പം ലഭ്യമാണ്. 399 രൂപയുടെ പ്ലാന്‍ 56 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.
നേരത്തെ പറഞ്ഞ 499 രൂപ, 555 രൂപ പ്ലാനുകള്‍ക്ക് പുറമേ 599 രൂപയുടെ പ്ലാനും കമ്പനി നല്‍കുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ഇത് കൂടാതെ വോഡഫോണിന്റെ 1.5 ജിബി ഡാറ്റ ദിവസവും നല്‍കുന്ന മറ്റൊരു പ്ലാനാണ് 997 രൂപയുടേത്. 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്.