വി15, വി15 പ്രോ; പുതിയ രണ്ട് മോഡലുകളുമായി വിവോ
പുതിയ രണ്ട് മോഡലുകള്‍ വിപണിയിലിറക്കി വിവോ. വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകളാണ് വിപണിയിലെത്തിയത്. 8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡല്‍ എന്നിവയാണ് വിപണിയിലെത്തിയത്. അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് രണ്ടു മോഡലിലും നല്‍കിയിരിക്കുന്നത്. പോപ്പ് ആപ്പ് സെല്‍ഫി ക്യാമറ എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.
രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് വി 15 പ്രോയ്ക്കുള്ളത്. 6 ജിബി റാം 128 ജിബി ഇന്‍ന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 8 ജിബി റാമോടു കൂടിയ വി15 പ്രോയുടെ വില 29,990 രൂപയും വി 15 അക്വ ബ്ലൂ മോഡലിന്റെ വില 21, 990 രൂപയുമാണ്.
6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വി15 ലഭ്യമാകുക. പുതിയ അക്വാ ബ്ലൂ നിറത്തിനോടൊപ്പം നിലവിലുള്ള ഫ്രോസണ്‍ ബ്ലാക് നിറത്തിലും വി 15 ലഭ്യമാകും.
വിപണിയില്‍ എത്തി ആദ്യ ആഴ്ച തന്നെ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ വിപണികളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.