ബിജെപി സീറ്റു തന്നാൽ മത്സരിയ്ക്കാൻ തയ്യാർ :നയം വ്യക്തമാക്കിസീരിയല്‍ നടൻ വിവേക് ഗോപൻ
തൃശ്ശൂർ: ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സീരിയല്‍ നടൻ വിവേക് ഗോപൻ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും വിവേക് പറഞ്ഞു
ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപൻ ഇപ്പോള്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഷൂട്ടിംഗ് ലോക്കേഷനിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവാക്കൾ മുന്നോട്ട് വരണമെന്നാണ് വിവേകിൻറെ അഭിപ്രായം. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്. കെ സുരേന്ദ്രൻറെ വിജയ് യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം
കുട്ടനാടൻ ബ്ലോഗ്, അച്ഛാദിൻ തുടങ്ങിയ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്ത് നിന്നുള്‍പ്പെടെയുളള പ്രമുഖരെ മത്സരരംഗത്ത് ഇറക്കി കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.