സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി. നേരത്തേ പിഴയില്ലാതെ മടങ്ങാനായി ആഗസ്റ്റ് 11 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ളിൽ മടങ്ങാൻ കഴിയാത്തവർക്ക് 30 ദിവസം കൂടി ഗ്രേസ് പിരിയഡിനായി അപേക്ഷിക്കാവുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻ ഷിപ്പാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇതിനായി എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നത് വ്യക്തമായിട്ടില്ല.
ഒറ്റത്തവണ മാത്രമേ ഈ ഗ്രേസ് പിരിയഡ് അനുവദിക്കുകയുള്ളൂ. അതിനുള്ളിൽ പുതിയ വിസിറ്റ് വിസയിലേക്കോ, റെസിഡന്റ് വിസയിലേക്കോ മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യണം. ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും. വിസ, തിരിച്ചറിയൽ പുതുക്കുന്ന നടപടികൾ ഇതിനകം ആരംഭിച്ചു. അതോറിറ്റിയുടെ ica.gov.ae വെബ്സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സേവനങ്ങൾ ലഭ്യമാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News