ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും
ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഷെൻഷെൻ നഗരത്തിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ പ്രീതി മഹേശ്വരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തി നിലവിൽ ഐസിയുവിലാണ്. മഹേശ്വരി അബോധാവസ്ഥയില്‍ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നയിൽ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ്. അതേസമയം, വുഹാൻ, ഷെൻഷെൻ നഗരങ്ങളിൽ രോഗം പടർന്നു പിടിക്കുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യം ഈ വൈറസ് ബാധ ഏതാനും ആഴ്ച മുന്‍പ് വുഹാനിലാണ് റിപ്പോർട്ടുചെയ്തത്. കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വുഹാനില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ചൈനീസ് പുതുവര്‍ഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിട്ടുണ്ട്.