InternationalNews
‘ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ 15,000 ഡോളർ നൽകി’: വെർജീനിയ ജിഫ്രെയുടെ വെളിപ്പെടുത്തൽ
ന്യൂയോർക്ക് ∙ ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫ്രി എപ്സ്റ്റൈൻ തനിക്ക് 15,000 ഡോളർ നൽകിയതായി വെർജീനിയ ജിഫ്രെ വെളിപ്പെടുത്തിയതിന്റെ കോടതിരേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് എപ്സ്റ്റൈന്റെ അടുക്കൽ എത്തിച്ചിരുന്ന മുൻ കാമുകി ഗിലേൻ മാക്സ്‍വെല്ലിനെതിരെയുള്ള കേസ് സംബന്ധിച്ച രേഖകളിൽ പുതുതായി പ്രസിദ്ധീകരിച്ചവയിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
അന്ന് 17 വയസ്സായിരുന്നു ജിഫ്രെയുടെ പ്രായം. ആൻഡ്രൂവിനെതിരെ നൽകിയ കേസ് 2017 ൽ അവർ ഒത്തുതീർപ്പാക്കി. ഈ കേസിൽ ശിക്ഷിക്കപ്പെട്ട യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈൻ 2019 ൽ ജയിലിൽ ജീവനൊടുക്കി. മാക്സ്‍വെല്ലിനും 20 വർഷം ജയിൽ ശിക്ഷ ലഭിച്ചു. ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരനാണ് ആൻഡ്രൂ. വിവാദത്തെത്തുടർന്ന് രാജപദവികൾ ആൻഡ്രൂവിന് നഷ്ടമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News