FeaturedNews

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; നാലു സൈനികര്‍ക്ക് വീരമൃത്യു, മൂന്നു ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വടക്കന്‍ ജമ്മുകാഷ്മീരിലെ വിവിധ ഭാഗങ്ങളിലാണ് ഷെല്ലാക്രമണം ഉണ്ടായത്.

ബാരാമുള്ളയിലെ നംബ്ല സെക്ടറില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഹാജിപിര്‍ സെക്ടറില്‍ ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുള്ള ഉറിയില്‍ കമാല്‍കോട്ടെ സെക്ടറില്‍ രണ്ട് ഗ്രാമീണരാണ് മരിച്ചത്.

ഉറിയിലെ ഹാജി പിര്‍ സെക്ടറിലെ ബാല്‍ക്കോട്ട് പ്രദേശത്ത് ഒരു സ്ത്രീ മരിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. രണ്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏഴോളം പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. നിരവധി പാക് ആര്‍മി ബങ്കറുകളും ഇന്ധന നിറയ്ക്കുന്ന സ്ഥലവും ലോഞ്ച്പാഡുകളും നശിപ്പിച്ച് തീയിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button