നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും,യുവതിയുടെ പരാതിയിലാണ് നടപടി
കല്‍പ്പറ്റ: ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി സൂചന.കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.വിനായകനെതിരെ യുവതി ശ്ക്തമയ മൊഴി നല്‍കിയതായാണ് വിവരങ്ങള്‍ കേട്ടാലറയ്ക്കുന്ന ഭാഷയാണ് വിനനായകനില്‍ നിന്ന് വന്നതെന്നും യുവതി മൊഴിയില്‍ പറയുന്നു.വിനായകന്റെ സംസാരത്തിന്റെ കോള്‍ റെക്കോഡും ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്‌റ്റെന്ന ഘട്ടത്തിലേക്ക് നീങ്ങുന്നത്.
ഐപിസി 506, 294 ബി, കെപിഎ 120, 120 ഒ എന്നീ വകുപ്പുകളാണ് കല്‍പ്പറ്റ പോലീസ് വിനായകനെതിരെ ചുമത്തിയിരിയ്ക്കുന്നത്.പാമ്പാടി സ്വദേശിനിയായ യുവതിയാണ പരാതിക്കാരി.ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു പരാതി.ആദ്യം ഫേസ ബുക്കിലൂടെയാണ് ആരോപണം പുറത്തുവിട്ടത്.