വിജയ് ചിത്രം ലിയോയുടെ കലക്ഷന്‍ കുത്തനെ ഇടിഞ്ഞു, രണ്ടാം ദിവസം സംഭവിച്ചത് 44 ശതമാനം ഇടിവ്!!
ചെന്നൈ:വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന സിനിമ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതംു എന്നായിരുന്നു പ്രെഡിക്ഷനുകള്‍. അത്തരത്തിലായിരുന്നു ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആ പ്രതീക്ഷ നിറം മങ്ങുകയാണ്. കലക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ നാല്‍പത് ശതമാനത്തോളം ഇടിവ് സംഭവിച്ചിരിയ്ക്കുന്നു.
ലിയോ ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 64.8 കോടി രൂപയായിരുന്നു. വേള്‍ഡ് വൈഡ് ആ കണക്ക് 140 കോടിയായി. ആദ്യ ദിവസം തന്നെ നൂറ് കോടി നേടിയ രജിനികാന്തിന്റെയും ഷാരൂഖ് ഖാന്റെയും എല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു വിജയം. ഫാന്‍സ് ഷോ കഴിഞ്ഞതു മുതല്‍ ഗംഭീര പോസിറ്റീവ് റിവ്യൂസും മൗത്ത് പബ്ലിസിറ്റിയും സിനിമയ്ക്ക് കിട്ടി.
എന്നാല്‍ ഒന്നാം ദിവസം അവസാനിക്കുമ്പോഴും സിനിമയ്ക്ക് സമിശ്ര പ്രതികരണങ്ങളായി. എല്ലാ തരം പ്രേക്ഷകരെയും സിനിമയ്ക്ക് ഒരുപോലെ സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അത് കലക്ഷന്റെ കാര്യത്തിലും പ്രതിഫലിച്ചു. 64.8 കോടി ആദ്യ ദിവസം നേടിയ ലിയോയ്ക്ക് രണ്ടാം ദിവസം ഇന്ത്യയില്‍ നിന്നും നേടാന്‍ കഴിഞ്ഞത് 36 കോടി മാത്രമാണ്.
തമിഴ്‌നാട്ടില്‍ നിന്ന് 24 കോടിയും ആന്ധ്ര- തെലങ്കാന സ്ഥാനങ്ങളില്‍ നിന്നായി ആറ് കോടി വീതവും കര്‍ണാടകയില്‍ നിന്ന് 4.50 കോടിയുമാണ് രണ്ടാം ദിവസം ലിയോ നേടിയത്. എന്ത് തന്നെയായാലും രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നൂറ് കോടി നേടി എന്നത് വിജയ് ആരാധകര്‍ക്ക് ആഘോഷം തന്നെയാണ്.
വരാനിരിയ്ക്കുന്ന വാരാന്ത്യങ്ങളില്‍ സിനിമ തന്റെ പ്രതാപം തിരിച്ചുപിടിയ്ക്കും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. റിലീസിന് മുന്‍പേ തന്നെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ പ്രി – ബുക്കിങിലൂടെ മറികടന്ന ലിയോയുടെ ടോട്ടല്‍ ഗ്രോസ് കലക്ഷന്‍ രജിനികാന്തിന്റെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 604.25 കോടി രൂപയാണ് ഏറ്റവുമൊടുവില്‍ റിലീസായ രജനികാന്തിന്റെ ജയിലര്‍ നേടിയ വേള്‍ഡ് വൈല്‍ഡ് ടോട്ടല്‍ കളക്ഷന്‍. അതിനെ ലിയോ മറി കടക്കുമോ?