KeralaNewsRECENT POSTS
അഭിമാന നിമിഷം… മലയാളി ട്രാന്‍സ്‌ജെന്‍ഡറുടെ കവിത സമാഹാരം പാഠപുസ്തകമാക്കി മദ്രാസ് സര്‍വ്വകലാശാല
തൃശ്ശൂര്‍: മലയാളികള്‍ക്ക് ഒന്നടങ്കം വീണ്ടും അഭിമാനമായി മലയാളി ട്രാന്‍സ്‌ജെന്‍ഡര്‍ വിജയ രാജമല്ലിക. വിജയ രാജമല്ലികയുടെ കവിത സമാഹാരം പാഠപുസ്തകമാക്കിയിരിക്കുകയാണ് മദ്രാസ് സര്‍വ്വകലാശാല. വിജയ രാജമല്ലികയുടെ ”ദൈവത്തിന്റെ മകള്‍” എന്ന സമാഹാരമാണ് മദ്രാസ് സര്‍വകലാശാല എം എ മലയാളം ആധുനിക കവിത ഭാഗം-2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
വിജയ രാജമല്ലികയുടെ മരണാനന്തരം എന്ന കവിത എം ജി സര്‍വകലാശാലയും, നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും ഇതിനു മുമ്പ് പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News