വിജയും തൃഷയും പ്രണയത്തിൽ?വിദേശത്ത് ക്യാമറയിൽ കുടുങ്ങി താരങ്ങൾ
തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് തൃഷ. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമാ രംഗത്ത് തുടരുന്ന തൃഷയ്ക്ക് നാൽപതാം വയസ്സിലും കൈ നിറയെ അവസരങ്ങളാണ്. കരിയറിൽ കയറ്റവും ഇറക്കവും ഒരുപോലെ കണ്ടിട്ടുള്ളയാളാണ് തൃഷ. എങ്കിലും ആരാധകരുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. പൊന്നിയിൻ സെൽവന് ശേഷം ആ സ്നേഹം ഇരട്ടിച്ചിട്ടുണ്ട്. ഒപ്പം തൃഷയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കാനും ചിത്രത്തിന് കഴിഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും തൃഷ മികച്ചു നിന്നു. വലിയ സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്. നിലവിൽ വിജയ് നായകനായ ലിയോ അടക്കം ഗംഭീര പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്. സിനിമയിൽ സജീവമാക്കുന്നതിനൊപ്പം തൃഷയുടെ പേരിൽ പുതിയ ഗോസിപ്പുകളും തല പൊക്കുകയാണ്. മുൻപും നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്.
ചിമ്പു, റാണ ദഗുബതി തുടങ്ങിയ നടന്മാരുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും തുടങ്ങി പല സംഭവങ്ങളുടെ പേരിലും ഗോസിപ്പുകൾ ഉയർന്നിരുന്നു. അതുപോലെ സൂപ്പര്‍ താരം വിജയിയുമായി ചേർത്തും ഗോസിപ്പുകൾ പ്രചരിക്കുകയുണ്ടായി. അത് വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ. വിദേശത്ത് ഇരുവരും ഒരുമിച്ചു കണ്ടത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇവർ വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ.
അടുത്തിടെയാണ് ലിയോയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ഇതിനു പിന്നാലെ ഒരു ഇടവേളയെടുത്ത് താരം നോർവേയിലേക്ക് പോയി. ഇവിടെ വച്ച് തൃഷയെ വിജയ്‌യുടെ ഒപ്പം കണ്ടതാണ് പുതിയ സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്. രണ്ടുപേരെയും ഒരു പൊതുസ്ഥലത്തുവച്ചാണ് ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്തത്. എന്ത് കാരണത്താലാണ് വിജയ്‌യും തൃഷയും ഒന്നിച്ചുപോയത് എന്നാണ് ചോദ്യം.
ഈ വർഷമാദ്യം വിജയും ഭാര്യ സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയോ ചിത്രീകരണത്തിനിടയിൽ വിജയ്-തൃഷ സൗഹൃദം നടന്റെ കുടുംബ ജീവിതത്തെ ബാധിച്ചു എന്ന രീതിയിലും വാർത്തകൾ വരികയുണ്ടായി. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടുപേരെയും ഒന്നിച്ച് വിദേശ രാജ്യത്ത് കണ്ടത്. തൃഷ കഴിഞ്ഞ ഒരാഴ്ചയായി വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്നുണ്ടായിരുന്നു. പിന്നീട് നോർവേയിൽ എത്തിയപ്പോൾ വിജയെ കണ്ടുമുട്ടി.
ഇതിനുമുൻപ് 2005ലാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചത്. ഗില്ലി എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇത്. അന്ന് തൃഷ തന്നെ വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് വിജയ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ റിലീസ് ആയാണ് എത്തുന്നത്. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും സൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലിയോക്ക് ഉണ്ട്. ദസറ റിലീസ് ആയി ഒക്ടോബർ 18നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ലിയോയുടെ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. അധികം വൈകാതെ ഗാനങ്ങൾ പുറത്തുവരും. ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലിയോ കൂടാതെ മലയാളത്തിൽ മോഹൻലാൽ ചിത്രം റാം, ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി എന്നിവയും തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പൊളി നായകനായ ഹേയ് ജൂഡിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള സിനിമകളാണ് ഇവ.