കണ്ണൂര്‍: കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്ഐആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തലശേരി വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിക്കുക. ഇതോടെ കെ.എം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.
അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് നിലവില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
2017 ല്‍ നല്‍കിയ പരാതിയില്‍ 2018 ല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയാതായാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരന്‍.
അതേസമയം നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇനി പല അന്വേഷണവും താന്‍ നേരിടേണ്ടിവരുമെന്നും കെ.എം ഷാജി എംഎല്‍എ പ്രതികരിച്ചു. ലീഗ് ഒപ്പമുണ്ടെന്നും നിയമനടപടി പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.