KeralaNews

ഉപരാഷ്ട്രപതി മാന്നാനത്ത്, ചാവറയച്ചൻ്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി


മാന്നാനം:വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 3) രാവിലെ 10ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജില്ലയിലെത്തി.

കൊച്ചി ഐ.എൻ.എസ്. ഗരുഡ നേവൽ സ്റ്റേഷനിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.30ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ,
ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന്
റോഡു മാർഗം മാന്നാനത്തേക്ക് തിരിച്ചു. 9.45ന് മാന്നാനത്തെത്തുന്ന ഉപരാഷ്ട്രപതി വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. 10ന് സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.


കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, സി.എം.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ പങ്കെടുക്കും. തുടർന്ന് 11.15ന് ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker