30.6 C
Kottayam
Friday, April 19, 2024

വരിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന റീചാര്‍ജ് പ്ലാനുമായി ‘വി’; കൊറോണയ്ക്ക് ഉള്‍പ്പെടെ കവറേജ്

Must read

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ‘വി’ ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി സഹകരിച്ച് വരിക്കാര്‍ക്കായി ‘വി ഹോസ്പികെയര്‍’ എന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. പ്രീപെയ്ഡ് വരിക്കാര്‍ക്ക് ആശുപത്രി ചെലവിന് കവറേജ് നല്‍കുന്നതാണ് ഇന്‍ഷുറന്‍സ്. പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകളില്‍ നിന്നു വരിക്കാര്‍ക്ക് ഇത് ആശ്വാസമാകും.

വിയാണ് ഇത്തരത്തിലുള്ള ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ടെലികോം ഓപറേറ്റര്‍. ഈ ഓഫറിനു കീഴില്‍ 24 മണിക്കൂറുളള ആശുപത്രി വാസത്തിന് വി വരിക്കാര്‍ക്ക് 1000 രൂപ ലഭിക്കും. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് 2000 രൂപയും എബിഎച്ച്ഐ ഇന്‍ഷുറന്‍സ് നല്‍കും. കൊറോണ ഉള്‍പ്പടെ നിലവിലുള്ള രോഗങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കും.

ഒരു വലിയവിഭാഗം പ്രീപെയ്ഡ് വരിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതിനായി വി ഹോസ്പികെയര്‍ രണ്ടു തരത്തിലുള്ള റീച്ചാര്‍ജിങ്ങ് ലഭ്യമാക്കി. 18 മുതല്‍ 55 വയസ്സ് വരെയുളള പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് 51 രൂപയ്ക്കും 301 രൂപയ്ക്കും റീചാര്‍ജ് ചെയ്യുമ്‌ബോള്‍ ഈ നേട്ടങ്ങള്‍ ലഭിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഓരോ റീചാര്‍ജിലും 28 ദിവസം വരെ നീണ്ടുനില്‍ക്കും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, അലോപതി/ആയൂഷ് ആശുപത്രികള്‍ തടങ്ങി എല്ലാ ആശുപത്രികളിലും എബിഎച്ച്ഐ ഹെല്‍ത്ത് കവറേജ് ബാധകമാണ്. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാന പരിശോധനയുടെയും സ്‌കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

വി എന്നും വരിക്കാരുടെ ഉന്നമനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും 100 കോടി വരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ നല്ലൊരു ഭാവിക്കായി നൂതനവും ചെലവു കുറഞ്ഞതുമായ പരിഹാരമാണ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് മൂല്യാധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള സഹകരണ പരിപാടിയുടെ ഭാഗമാണ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ചേര്‍ന്നുള്ള വി ഹോസ്പികെയറെന്നും അധിക ചെലവുകളൊന്നും ഇല്ലാതെ ഈ ഓഫര്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് അനുഗ്രഹമാകുമെന്ന് ഉറപ്പുണ്ടെന്നും വി സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

അവിചാരിതമായ മെഡിക്കല്‍ ചെലവുകള്‍ ആളുകളെ അലട്ടുന്നുവെന്നും ആ അവരുടെ സമ്ബാദ്യത്തില്‍ നിന്നും ഇതിനായി പണം മുടക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുന്നുവെന്നും ചെലവു കുറച്ച് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിലാണ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിശ്വസിക്കുന്നതെന്നും വി ഹോസ്പികെയര്‍ ലളിതമായി ലഭിക്കുന്ന ഇന്‍ഷുറന്‍സ് കവറാണെന്നും വിയുമായുള്ള സഹകരണം വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള അവസരമാകുമെന്നും വൈവിധ്യമാര്‍ന്ന സാമ്പത്തിക പശ്ചാത്തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്ന പ്രതിബദ്ധത പൂര്‍ത്തിയാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ മായാങ്ക് ബാത്വാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week