Home-bannerKeralaNewsPolitics
അടുത്ത തവണയും മോദി തന്നെ ഇന്ത്യ ഭരിക്കും; വയനാട്ടില്‍ യാത്ര തടസം ഉണ്ടാക്കാനല്ലാതെ ഒന്നിനും രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല എന്നാണ് അഭിപ്രായം. പരാജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമല്ല. ഇടതു മുന്നണിക്ക് കൂട്ടുത്തുരവാദിത്തം ഉണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. പിന്നാക്ക ആഭിമുഖ്യം ഇടതുമുന്നണി കൂട്ടണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ വിലയിരുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News