CrimeKeralaNews

വാഹന മോഷണം:ഈരാറ്റുപേട്ടയിൽ യുവാവ് അറസ്റ്റിൽ


ഈരാറ്റുപേട്ടയിൽ വാഹന മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തേവരുപാറ ഭാഗത്ത് കിടങ്ങന്നൂർപറമ്പിൽ വീട്ടിൽ അബ്ദുൽസലാം മകൻ അന്‍ഷാദ് കെ.എ (33) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാവിലെ 6:45 മണിയോടുകൂടി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന മുഹമ്മദ് ഷെരീഫ് എന്നയാളുടെ മാരുതി 800 കാർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ അന്‍ഷാദാണ് കാർ മോഷ്ടിച്ചുകൊണ്ട് പോയതെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കടത്തികൊണ്ടുപോയ വാഹനം കണ്ടെടുക്കുകയും ചെയ്തു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബു മോൻ ജോസഫ്,സി.പി.ഓ ജിനു കെ.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button