Home-bannerKeralaNews
പച്ചക്കറിയ്ക്ക് തീവില, സവാളയ്ക്കും തക്കാളിയ്ക്കും ഇരട്ടി വർധനവ്
കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും തക്കാളിക്കും ഇരട്ടിയായി വില വര്‍ധിച്ചു.
കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഇപ്പോള്‍ 80 രൂപയാണ് വില. സവാളക്ക് മാത്രമല്ല, 165 രൂപ ഉണ്ടായിരുന്നു വെളുത്തുള്ളിക്ക് 25 രൂപ വര്‍ധിച്ച് 190 രൂപയിലെത്തി. തക്കാളിക്ക് 40 ല്‍ നിന്ന് 60 രൂപയായി. 25 രൂപ വര്‍ധിച്ച് 70 രൂപയിലെത്തി ചെറിയുള്ളിയുടെ വില.
അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്താത്തതും ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News