News
ഒളിഞ്ഞുനോട്ടക്കാരുടെ മുഖത്ത് തുപ്പല്‍ വീണെങ്കില്‍ അങ്ങ് തുടച്ചേക്ക്; വൈറലായി ഹ്രസ്വ ചിത്രം വഴുതന
രചന നാരായണന്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അലക്സ് ആയൂര്‍ സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം വഴുതന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിയെ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്കു ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ചിത്രം. അതേസമയം ചിത്രത്തിന്റെ അവതരണ രീതിക്കെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
തട്ടീംമുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ജയകുമാറും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. 12 മിനിട്ടാണ് ദൈര്‍ഘ്യം. ചിത്രത്തിന്റെ ടീസര്‍ നേരത്തെ വന്‍ ഹിറ്റായിരുന്നു. കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസ്റ്റിന്‍ ജോസാണ് നിര്‍മ്മാണം. റോണി റാഫേല്‍ സംഗീതവും ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News