തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ കാവ്.ഇടതുമുന്നണിയുടെ വജ്രായുധമായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ സി.പി.എം കളത്തിലിറക്കുകയും ചെയ്തു. പോളിംഗ് കഴിഞ്ഞതോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ പ്രശാന്ത് വിജയിയ്ക്കുമെന്ന എക്‌സിറ്റ് പോളും പുറത്തുവന്നു.ഇതിനു പിന്നാലെയാണ് വട്ടിയൂര്‍കാവില്‍ ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചോര്‍ന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപണമുയര്‍ത്തിയിരിയ്ക്കുന്നത്. എസ്ഡിപിഐ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചതായാണ് സൂചന. ഈ ചോര്‍ച്ച നേരത്തെ തന്നെ യുഡിഎഫ് പ്രതീക്ഷിച്ചതാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞദിവസം വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് എതിരായ ജനവിധി വന്നാല്‍ മുരളീധരനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.