നടി വനിത വിജയകുമാർ മൂന്നാമതും വിവാഹിതയാവുന്നു
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖനായ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. പത്തൊന്‍പതാം വയസില്‍ നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം. വിവാഹത്തോടെ നടി അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ആകാശുമായിട്ടുള്ള ദാമ്ബത്യജീവിതം അധിക കാലം നീണ്ട് പോയില്ല. 2000 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്.
ആന്ധ്രാ സ്വദേശിയായ ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായി 2007 ല്‍ രണ്ടാം വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. രണ്ട് ദാമ്പത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞ നടി മൂന്നാമതും വിവാഹിതയാവുകയാണെന്നു റിപ്പോര്‍ട്ട്. ഈ മാസം തന്നെ വിവാഹം ഉണ്ടാവും. നടിയുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പ്രതിശ്രുത വരന്റെ പേര് പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്.
തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ.ഇരുവരും പ്രണയത്തിലായിയിരുന്നു
ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുകയെന്നും വനിതയോട് അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു. ബിഗ് ബോസ് മത്സരാർത്ഥിയെന്ന നിലയിലും വനിത ശ്രദ്ധേയയാണ്.
മലയാളത്തിൽ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലും വനിത അഭിനയിച്ചിരുന്നു. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു വനിത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് വനിത. 1995ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.