മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു. ഇതിൽ എട്ടെണ്ണം കേരളത്തിലേക്കാണ്.
മസ്കറ്റിൽ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ടു സർവീസുകൾ വീതമാണ് ഉലപ്പെടുത്തിയിട്ടുള്ളത്. അധിക സർവീസുകൾ സെപ്റ്റംബർ പതിനാലിന് ആരംഭിച്ച് മുപ്പതിന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്,
വന്ദേ ഭാരത് ആറാം ഘട്ട സർവീസുകൾ സെപ്റ്റംബർ നാല് മുതലാണ് തുടക്കമായത്, ഇരുപത്തി ഒന്ന് സർവീസുകളാണ് ആറാം ഘട്ടത്തിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഏഴ് സർവീസുകൾ കേരളത്തിലേക്കായിരുന്നു. മേയ് ഒൻപതിനാണ് ഒമാനിൽ നിന്നും വന്ദേ ഭാരത് ദൗത്യം ആരംഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News