Home-bannerKeralaNewsRECENT POSTS
വൈക്കത്ത് മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും; നിരവധി വീടുകള്‍ തകര്‍ന്നു
വൈക്കം: മഴയ്‌ക്കൊപ്പം ആഞ്ഞുവീശുന്ന ചുഴലിക്കാറ്റില്‍ വൈക്കത്തു വ്യാപകമായി നാശനഷ്ടം. കഴിഞ്ഞ രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പുളിഞ്ചുവട് പരുത്തി മുടിയില്‍ പരമു, വൈക്കം പോളശേരി ചിറയില്‍പറമ്പില്‍ പ്രസന്ന എന്നിവരുടെ വീടുകള്‍ മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. തലയോലപ്പറമ്പ് തൊട്ടിയില്‍ രമാദേവിയുടെ വീടും തേക്കു കടപുഴകി വീണു ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റില്‍ ഒരു വീട് പൂര്‍ണമായും 12 ഓളം വീടുകള്‍ക്ക് ഭാഗീകമായി തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിലും കാറ്റ് ആഞ്ഞുവീശിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News